FLASH NEWS

യു.പി.ഐ അപ്ലിക്കേഷനുകൾ : പരിധി കൃത്യമായി അറിയാം

December 12,2022 07:35 PM IST

യുപിഐ ആപ്ലിക്കേഷനുകളിലെ പരിധി പലപ്പോഴും ഉപഭോക്താക്കളെ 'കൺഫ്യൂഷനാ'ക്കാറുണ്ട്.

വ്യത്യസ്ത പ്രൊവൈഡർമാരിലെ പേയ്മെന്റ് പരിധികളറിയാം.ഒരു ലക്ഷം രൂപവരെ ദിവസവും കൈമാറ്റം നടത്താൻ ഗൂഗിള്‍ പേ അനുവദിക്കാറുണ്ട്.എന്നാൽ ഉപഭോക്താവിന്റെ  ബാങ്കുകള്‍ അനുസരിച്ച് ഈ തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാറുണ്ട്.വിവിധ യുപിഐ ആപ്ലിക്കേഷനുകളിലായി ആകെ 10 ഇടപാടുകൾ പ്രതിദിനം ചെയ്യാന്‍ സാധിക്കും. 2000 രൂപയ്ക്ക് മുകളില്‍ പണം ആവശ്യപ്പെട്ട് കൊണ്ടുള്ള റിക്വസ്റ്റ് വന്നാലും ഡെയിലി ലിമിറ്റ് അവസാനിക്കുമെന്ന് ഓർക്കണം.ഒരു ലക്ഷം രൂപയാണ് ഫോൺപേയുടെ പരിധി. ബാങ്കുകള്‍ അനുസരിച്ച് ദിവസവും 10 അല്ലെങ്കില്‍ 20 ഇടപാടുകള്‍ വരെ ഫോണ്‍പേ അനുവദിക്കുന്നുണ്ട്. ഗൂഗിള്‍പേ പോലെ  ദിവസം 2000 രൂപ തന്നെയാണ് ഫോണ്‍പേയിലെയും മണി റിക്വസ്റ്റ് പരിധി.

 

 

 ദിവസവും അയക്കാവുന്ന ആകെ തുക ഫോൺ പേയിലും ഒരു ലക്ഷം തന്നെയാണ്.ആകെ 20 ഇടപാടുകള്‍ ഒരു ദിവസം നടത്താമെങ്കിലും അതില്‍ ഒരു മണിക്കൂറില്‍ 5 ട്രാന്‍സാക്ഷനുകളേ സാധിക്കുകയുള്ളു.തുക 20,000 രൂപയില്‍ കൂടാനും പാടില്ലെന്ന നിർദ്ധേശവുമുണ്ട്. ആമസോൺ പേയിലും ഒരു ദിവസത്തെ പരിധി ഒരു ലക്ഷം രൂപയാണ്. എന്നാൽ രജിസ്റ്റര്‍ ചെയ്ത് ആദ്യ 24 മണിക്കൂറില്‍ 5000 രൂപയുടെ ട്രാന്‍സാക്ഷന്‍ മാത്രമേ ആമസോണ്‍പേ അനുവദിക്കുന്നുള്ളു എന്നു മാത്രം. ഉപഭോക്താവിന്റെ ബാങ്കുകള്‍ അനുവദിക്കുന്നത് പ്രകാരം 20 ഇടപാടുകള്‍ വരെ ദിവസവും സാധ്യമാവുകയും ചെയ്യും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.